ഹൈദരാബാദ്: ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു.ഉച്ചയ്ക്ക് 2:35 നാണ് ചന്ദ്രയാൻ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. രാജ്യം സാക്ഷ്യം വഹിക്കുവാൻ പോകുന്നത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ്.ചന്ദ്രയാൻ-3 ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമാണ്. ഇത് വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
2019 ൽ ചന്ദ്രയാൻ 2 ദൗത്യത്തിൽ നേരിട്ട സോഫ്റ്റ് ലാൻഡിംഗിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം ഐഎസ്ആർഒയുടെ പുതിയ ശ്രമമാണ് ചന്ദ്രയാൻ 3..ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുകയാണെങ്കിൽ ഇത് ബഹിരാകാശ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിൽ ഒന്നായി മാറുമെന്നതിൽ സംശയമില്ല. ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണലിപികളിൽ പതിഞ്ഞിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു .
ചന്ദ്രോപരിതലത്തെക്കുറിച്ചു വിവരങ്ങൾ നൽകാൻ അത്യാധുനിക സെൻസറുകൾക്കു പുറമേ 2ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറകളുള്ള ചന്ദ്രയാൻ 3 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിക്ഷേപിക്കും