ന്യൂഡൽഹി : പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിനു കേന്ദ്ര സഹായമായി180 കോടി രൂപ കേന്ദ്ര മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നൽകി. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.ഇത് കൂടാതെ സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുവദിച്ചു.
മൺസൂൺകാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കാൻ ഈ ഫണ്ടിലൂടെ സാധിക്കുമെന്ന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളും രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും മറ്റ് ആവശ്യ ഉപകരണങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സഹായത്തിനായി വിവിധ ആർമി ഏവിയേഷൻ ടീമുകളും സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് എംഎൈ-17 വി 5 ഹെലികോപ്റ്ററുകളും ദൗത്യങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 2023-24 വർഷത്തിൽ എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായി 10,031.20 കോടി രൂപ 27 സംസ്ഥാനങ്ങൾക്കു കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.ഐഎംസിടികൾ ജൂലൈ 17 ന് ദുരിത ബഹ്‌ദിത പ്രദേശങ്ങൾ സന്ദർശിക്കും