ബീഹാർ : മസാലദോശ വാങ്ങിയാൽ സാമ്പാറും ചമ്മന്തിയും സൗജന്യമായി തന്നെയുണ്ടാവും.ചില ഹോട്ടലുകാർ ദോശക്കൊപ്പം സാമ്പാർ പോലും കൊടുക്കുന്നില്ലെങ്കിലോ?ബീഹാറിൽ ബക്സറിലെ നമക് റെസ്റ്റോറന്റ് ടേക്ക് എവേ കൗണ്ടറില്‍ നിന്ന് മസാല ദോശ പാഴ്സൽ വാങ്ങി വന്ന മനീഷ് പഥക് പൊതി തുറന്നപ്പോൾ മസാലദോശക്കൊപ്പം സാമ്പാറില്ല ചട്ണിയുമില്ല.തൻറെ ജന്മദിനത്തിന് അമ്മക്കൊപ്പം ഹോട്ടലിൽ മസാലദോശ വാങ്ങാൻ എത്തിയതായിരുന്നു ബീഹാറിലെ അഭിഭാഷകൻ കൂടിയായ മനീഷ് പഥക്.
140 രൂപ ബില്ല് കൊടുത്ത് വീട്ടിൽ ചെന്ന് കവർ തുറന്നപ്പോൾ മസാലദോശയോടൊപ്പം സാമ്പാറോ ചട്ണിയോ കാണാത്തതിൽ തനിക്ക് അബദ്ധം പറ്റിയതാവാം എന്ന് ആദ്യം കരുതിയ മനീഷ് കട ഉടമയോട് കാര്യം പറഞ്ഞു. 140 രൂപയ്ക്ക് റസ്റ്റോറൻറ് മുഴുവൻ വാങ്ങാൻ സാധിക്കുമോ? എന്നായിരുന്നു കട ഉടമയുടെ മറുപടി. ഈ സംഭവം അങ്ങനെ വിടാൻ ഒരുക്കമല്ലാതിരുന്ന ബീഹാറിലെ അഭിഭാഷകൻ കൂടിയായ മനീഷ് പഥക് ബീഹാർ ഉപഭോക്തൃ കോടതിയെ സമീപിച്ചു .വിശദമായ വാദം കേട്ട ശേഷം കട ഉടമയോട് 3500 രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു.
3,500 രൂപ പിഴയിൽ 2,000 രൂപ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിന് പഥക്കിനും ബാക്കി 1,500 രൂപ കോടതി വ്യവഹാര ഫീസുമായിരുന്നു.തുക 8 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും കോടതി റെസ്റ്റോറന്റിനോട് ഉത്തരവിട്ടു.2022-ൽ ഫയൽ ചെയ്ത കേസിൽ കേസ് 11 മാസത്തോളം നീണ്ടുനിന്നു.ജില്ലാ ഉപഭോക്തൃ കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗ്, അംഗം വരുൺ കുമാർ എന്നിവരാണ് വിധി പ്രസ്താവിച്ചത്.