കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

കോട്ടയം : മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.പുതുപ്പള്ളിയില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു,തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടിരിക്കുന്നു. കോട്ടയം ജില്ലയിലാണ് ഇപ്പോൾ വിലാപയാത്ര

ഇന്നലെ തലസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം ഒഴുകിയെത്തിയത്.ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ കേരളം എത്ര കണ്ട് ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, എന്ന് തെളിയിക്കുന്നതായിരുന്നു വഴിനീളെ തടിച്ചുകൂടിയ ജനക്കൂട്ടം.സമാനതകളില്ലാത്ത ഒരു അന്ത്യയാത്രാമൊഴിക്കാണ് ഇന്നലെ മുതൽ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ സംസ്കകാര ശുശ്രൂഷകൾ ആരംഭിക്കും.