തിരുവനന്തപുരം : ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ പണം ഉപയോഗിച്ചു കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ബസിന്റെ രൂപ കൽപ്പന.
പരീക്ഷണാടിസ്ഥാനത്തിൽ ഒരു എസി ബസ്സും നോൺ എസി ബസ്സുമാണ് സർവീസ് നടത്തുക.
യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് കൂടുതൽ പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമുണ്ട് എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.
സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യവും ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങിയ കരുതല്‍ ധനം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഈ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തന്നെ നല്‍കും.
ആദ്യമായാണ് കെഎസ്ആർടിസിയിൽ സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ സർവീസിന് എത്തുന്നത്.തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ് സർവീസ് നടത്തുക