സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു,ഒരാൾക്ക് പരിക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി.ശനിയാഴ്ച അർധരാത്രിയോടെയാണ്‌ സംഭവം.ബൈക്ക് യാത്രികനായ മലപ്പുറം സ്വദേശി ശരത്തിന് പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സുരാജിന്റെ വാഹനം പാലാരിവട്ടത്തു വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

കാലിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ ശരത്തിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിനു ശസ്ത്രക്രിയ വേണ്ടിവരും എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സുരാജിന് കാര്യമായ പരിക്കുകളില്ല. ആശുപത്രിയിൽ എത്തിയ ശേഷം സുരാജ് തിരുനന്തപുരത്തേക്ക് മടങ്ങി. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
.