വണ്ണം കുറയ്ക്കാൻ പഴങ്ങൾക്ക് കഴിയും

ശരീരവണ്ണം നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യമാണ്.ശരീരത്തെ ഹെല്‍ത്തിയായി സംരക്ഷിച്ച് നിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ജീവിതശൈലിയില്‍ നമ്മൾ കാണിക്കുന്ന വിട്ടുവീഴ്ച്ചകളാണ് വണ്ണത്തിനും ഭാരം കൂടാനും ഒരു കാരണം.ഭാരത്തെ വളരെ താഴേക്ക് കൊണ്ടുവരാനും സഹായിക്കുന്ന സാധിക്കുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്.പഴങ്ങളാണ് അവയില്‍ ഏറ്റവും മികച്ചത്.കലോറികള്‍ കുറഞ്ഞതും, അതേസമയം പോഷകങ്ങള്‍ അടങ്ങിയതുമായ പഴങ്ങൾക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.പഴങ്ങളില്‍ ഏറ്റവും നല്ലത് ആപ്പിളുകളാണ്. വിറ്റാമിന്‍ സി ധാരാളം ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.ദഹനത്തിന് ആവശ്യമായ ഫൈബറുകളും ആപ്പിളിലുണ്ട്.നമ്മുടെ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ താളം തെറ്റാതെ ഇത് സഹായിക്കും. അതിലൂടെ ഭാരം കുറയുകയും ചെയ്യും.ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് രോഗത്തെ അകറ്റി നിര്‍ത്താനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചെറിയ നാരങ്ങ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ സി തരും.ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ കുറയ്ക്കാനും, പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാനും മധുരനാരങ്ങകള്‍ക്ക് സാധിക്കും. എളുപ്പത്തില്‍ ഭാരം കുറയ്ക്കാനും സഹായിക്കും.ധാരാളം ഗുണങ്ങളുള്ള പപ്പായക്കു കലോറി വളരെ കുറവാണ്.ആന്റിഓക്‌സിഡന്റുകളുടെ കേന്ദ്രമാണ് പപ്പായകള്‍, വിറ്റാമിന്‍ എ, സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ ടോക്‌സിനുകളെ പപ്പായ കഴിക്കുന്നതിലൂടെ നീക്കം ചെയ്യാം.ദഹനത്തെ മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും സഹായിക്കും.

സ്‌ട്രോബറികള്‍ ടേസ്റ്റിയും ഹെല്‍ത്തിയുമാണ് ഒരുപോലെ. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഇവ വര്‍ധിപ്പിക്കാനും ദഹനത്തെ ശരിയാക്കി മാറ്റാനും ഇവയ്ക്ക് സാധിക്കും.ഭാരം കുറയ്ക്കാന്‍ എന്തുകൊണ്ടും സ്‌ട്രോബെറി നല്ലതാണ്.

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ചുകള്‍.കലോറികൾ കുറവും ആന്റി ഓക്‌സിഡന്റുകൾ ധാരാളവു മുണ്ട്. ഭാരം കുറയ്ക്കാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി കൂടുതലുള്ള കിവി പഴവും കൊളസ്‌ട്രോള്‍ ബാലന്‍സ് ചെയ്യാനും അതിലൂടെ ഭാരത്തെ കുറച്ചെടുക്കാനും സഹായിക്കും.