പാലക്കാട്: സ്പീക്കർ ഷംസീറിനെതിരെയും യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ.ബിജെപി പട്ടാമ്പി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാർത്ഥി പ്രമുഖ് സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യൂത്ത് ലീഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയിരുന്നു.പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 30 പേര്‍ക്കെതിരെ മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
കൊപ്പത്ത് നടത്തിയ പ്രകടനത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായി.