മോസ്കോ: യുവതിയെ ലൈംഗിക അടിമയാക്കി 14 വർഷം വീട്ടിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിൽ വ്ലാദിമിര്‍ ചെസ്കിഡോവ് എന്ന 51 വയസ്സുകാരൻ 2009 ൽ 33 കാരിയായ യുവതിയെ തട്ടികൊണ്ടുവന്ന് തന്റെ വീട്ടിൽ ലൈംഗിക അടിമയാക്കി 14 വർഷം നിരന്തരമായ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു.
ഇത്രയും കാലത്തിനിടെ ആയിരത്തിലേറെ തവണ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. 19 വയസുള്ളപ്പോഴാണ് യുവതിയെ ചെസ്കിഡോവ് കണ്ടുമുട്ടിയത്. തന്ത്രപൂർവം വീട്ടിലേക്ക് കൂട്ടിക്കൊണ്ടവരികയും മുറിക്കുള്ളിൽ പൂട്ടിയിടുകയുമായിരുന്നു.കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ചെസ്കിഡോവ് യുവതിയെ തടവിൽ പാർപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. നിസാര കാര്യങ്ങൾക്ക് യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു.ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ നൽകാതെ മുറിയിൽ അടച്ചിട്ടിരുന്നു.
ചെസ്കിഡോവിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാൻ സഹായിച്ചത്. 2011 ല്‍ ഇതേ വീട്ടില്‍ വെച്ച് മറ്റൊരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞു.ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പൊലീസ് മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടവും നിരവധി സെക്സ് ടോയ്സുകളും അശ്ലീല ചിത്രങ്ങളുടെ സി.ഡിയും കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പൊലീസ് മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടവും നിരവധി സെക്സ് ടോയ്സുകളും അശ്ലീല ചിത്രങ്ങളുടെ സി.ഡിയും കണ്ടെത്തിയിട്ടുണ്ട്.പൊലീസ് അറസ്റ്റ് ചെയ്ത ചെസ്കിഡോവിനെതീരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.