ടൊയോട്ടയുടെ പുതിയ ലാൻഡ് ക്രൂയിസർ 250,റെട്രോ-സ്റ്റൈൽ ലാൻഡ് ക്രൂയിസർ 70 നിരത്തുകളിൽ

ടൊയോട്ടയുടെ പുതിയ ലാൻഡ് ക്രൂയിസർ 250 യും പുതുക്കിയ റെട്രോ-സ്റ്റൈൽ ലാൻഡ് ക്രൂയിസർ 70യും കമ്പനി പുറത്തിറക്കി.14 വർഷത്തിനിടെ ആദ്യമായി പ്രാഡോ എസ്‌യുവിക്ക് കാര്യമായ അപ്‌ഡേറ്റ് ലഭിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് കഴിഞ്ഞ ദിവസം ടൊയോട്ട അവതരിപ്പിച്ച ലാൻഡ് ക്രൂയിസർ 250.ചില വേരിയന്റുകൾ ഹൈബ്രിഡ് എഞ്ചിനുമായി വരുമെന്നും സൂചനകളുണ്ട്.

2024 Toyota Land Cruiser 250 (Prado) Globally Revealed

അമേരിക്കയിൽ അവസാനമായി അവതരിപ്പിച്ച ലാൻഡ് ക്രൂയിസർ 200 ആണ്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള 300 അമേരിക്കയിൽ എത്തിയിട്ടില്ല. ടൊയോട്ട ലാൻഡ് ക്രൂയിസർ 250 അമേരിക്കൻ വിപണിയിലേക്കുള്ള ലാൻഡ് ക്രൂയിസറിന്റെ തിരിച്ചുവരവ് കൂടിയാണ്.

Toyota Land Cruiser 250 (2025) - picture 17 of 41

ലാൻഡ് ക്രൂയിസർ 250യിലുള്ള മറ്റൊരു പെട്രോൾ എഞ്ചിൻ നാച്ചുറലി ആസ്പിറേറ്റഡ് 2.7 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്. ഈ എഞ്ചിൻ 161 ബിഎച്ച്‌പി പവറും 246 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ടൊയോട്ടയുടെ 6 സൂപ്പർ-ഇസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഈ മോഡൽ വരുന്നത്.2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനിലും ലാൻഡ് ക്രൂയിസർ 250 ലഭ്യമാകും. ചില വിപണികളിൽ മൈൽഡ്-ഹൈബ്രിഡ് സെറ്റപ്പോടെയായിരിക്കും വരുന്നത്. ഈ ടർബോ ഡീസൽ എഞ്ചിൻ 201 ബിഎച്ച്‌പി പവറും 500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിലുണ്ട്.

The all-new Toyota Land Cruiser 250 shows it's hip to be square | VISOR.PH

ലാൻഡ് ക്രൂയിസർ 250 മോഡലിന് 4,920 എംഎം നീളവും 1,980 എംഎം വീതിയും 1,870 എംഎം ഉയരവും 2,850 എംഎം നീളമുള്ള വീൽബേസുമാണുള്ളത്. മുൻ തലമുറ ലാൻഡ് ക്രൂയിസർ പ്രാഡോയേക്കാൾ 95 എംഎം നീളവും 105 എംഎം വീതിയും 20 എംഎം നീളവും കുറവാണ് പുതിയ മോഡലിന്. പുതിയ ലാൻഡ് ക്രൂയിസർ 250 പഴയ പ്രാഡോ മോഡലിനെക്കാൾ 60 എംഎം കൂടുതൽ വീൽബേസുമായിട്ടാണ് വരുന്നത്. ഏറ്റവും ആധുനികമായ ഡിസൈനാണ് ഈ വാഹനത്തിലുള്ളത്.

Toyota is bringing a slimmed-down Land Cruiser back to North America

പുതിയ ലാൻഡ് ക്രൂയിസർ 250യുടെ ഇന്റീരിയറിൽ വലിയ നവീകരണമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ പുതിയ എസ്‌യുവിയുടെ പല ഭാഗങ്ങളും വലിയ ലാൻഡ് ക്രൂയിസർ 300 മോഡലിന് സമാനമാണ്. ഇത് കൂടാതെ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും വലിയ വൈഡ് സ്‌ക്രീൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും വാഹനത്തിൽ കമ്പനി നൽകിയിട്ടുണ്ട്.

Toyota Land Cruiser 250 Images [HD]: Toyota Land Cruiser 250 Interior &  Exterior Photo Gallery - DriveSpark

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന 2.4 ലിറ്റർ ടർബോ ഫോർ പോട്ട് എഞ്ചിനിൽ നിന്നാണ് ലാൻഡ് ക്രൂയിസർ 250യുടെ എഞ്ചിൻ ഓപ്ഷനുകൾ ആരംഭിക്കുന്നത്. ഈ എഞ്ചിൻ തന്നെ 277.5 ബിഎച്ച്പി പവറും 430 എൻഎം പീക്ക് ടോർക്കും നൽകുന്നു. ഹൈബ്രിഡ് വേരിയന്റുകളിൽ പവർ ഔട്ട്പുട്ട് 326 ബിഎച്ച്പിയും ടോർക്ക് 630 എൻഎം വരെയും ഉയരും.

2023 Toyota Land Cruiser 250 Revealed With Quirky Styling: Design, Cabin,  Specs - IN PICS | News | Zee News

1984 മുതൽ ഉത്പാദനത്തിലുള്ള ലാൻഡ് ക്രൂയിസർ 70 എന്ന മോഡലിനും ഇത്തവണ ചില പുതുക്കലുകൾ ലഭിച്ചിട്ടുണ്ട്. ടൊയോട്ട 70യിൽ പുതിയ ഗ്രില്ലും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും കമ്പനി നൽകിയിട്ടുണ്ട്. ലാൻഡ് ക്രൂയിസർ 250 മോഡലിലുള്ള 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസ എഞ്ചിനൊപ്പം 4.5 ലിറ്റർ വി8 എഞ്ചിനും ഈ വാഹനത്തിലുണ്ട്. ക്ലാസിക്ക് ലുക്ക് നിലനിർത്തിയ ഡിസൈനാണ് പുതിയ ലാൻഡ് ക്രൂയിസർ 70 മോഡലിലും കമ്പനി നൽകിയിട്ടുള്ളത്.

2024 Toyota LandCruiser 70 Series facelift spy photo - Drive