കേരള ലോട്ടറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സ്വന്തമാക്കാം.എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ. നിർമൽ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാം. ഒദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തത്സമയം നറുക്കെടുപ്പ് കാണാനും കഴിയും.നിങ്ങളുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. അതേസമയം 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.