തിരുവനന്തപുരം: വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു് കയ്യില്‍ വെട്ടുകത്തിയും ടോർച്ചുമായെത്തിയ മോഷ്ടാവ് മലയിന്‍കീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ദന്താശുപ്രതിയിൽ നിന്ന് 16000 രൂപ മോഷണം നടത്തി മുങ്ങി.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ആള് കയ്യില്‍ വെട്ടുകത്തിയും ടോര്‍ച്ചുമായി ആശുപത്രിക്കുള്ളില്‍ സഞ്ചരിക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.കഴിഞ്ഞദിവസം രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്.
ഡോക്ടറുടെ പരിശോധന മുറിയിലെ വാതിലിന്റെ പൂട്ടും തകര്‍ത്ത് ഇതിനുള്ളില്‍ കബോര്ഡുകള്കൊണ്ടുനിര്മിച്ച ചെറിയ മേശയില്‍ സൂക്ഷിച്ചിരുന്ന 16000 രൂപയാണ് കവര്‍ന്നത്.മലയിന്‍കീഴ് പൊലീസ് ഇന്‍സ്പെക്ടര്‍ ടിവി ഷിബുവിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.