കൊച്ചി : അതുല്യ സംവിധായകന്‍ സിദ്ദീഖിന് കലാകേരളം വിടചൊല്ലി. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.സാമൂഹ്യ -സാംസ്കാരിക- സിനിമാ രംഗത്തെ പ്രമുഖർ സിദ്ദീഖിന് അന്ത്യോപചാരം അർപ്പിച്ചു.കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് അവസാന മണിക്കൂറുകളിലും ജനങ്ങൾ ഒഴുകിയെത്തി.
മമ്മൂട്ടി, ജയറാം, ടോവിനോ തോമസ്, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഫാസില്‍, ഫഹദ് ഫാസില്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ പ്രിയ സംവിധായകന് യാത്രാമൊഴി ചൊല്ലി.സുഹൃത്തിന്റെ വേർപാടിന്റെ വേദനയിൽ മൃതദേഹത്തിന് അരികിൽ കണ്ണുനിറഞ്ഞു നിന്ന ലാലിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരക്കാഴ്ചയായി.
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുണ്ടായെങ്കിലും അസുഖം ഭേദമായി പുറത്തുവരും എന്നായിരുന്നു വിശ്വസിച്ചത്.എന്നാൽ തിങ്കളാഴ്ച പകൽ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.