പാലക്കാട് : 102 ഗ്രാം MDMA യുമായി രണ്ടു പേർ പോലീസിന്റെ പിടിയിലായി. കുറുവട്ടൂരിൽ കൊടക്കാടൻ വീട്ടിൽ അക്ബറിന്റെ മകൻ മുഹമ്മദ് അനീഷ് ൯(25) ചെട്ടിയാർകുഴി, കുഞ്ഞുകുഴി അയ്യപ്പന്റെ മകൻ മണികണ്ഠൻ(30) എന്നിവരാണ് 102 ഗ്രാം MDMA യുമായി ചെർപ്പുളശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തെങ്ങുംവളപ്പ് എന്ന സ്ഥലത്ത് വെച്ച് പിടിയിലായാത്.
പ്രതികൾ ലഹരി മരുന്നുമായി സഞ്ചരിച്ച സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ചെർപ്പുളശ്ശേരി , പട്ടാമ്പി ഭാഗത്തെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ . ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. .
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് .വി .എ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ എസ് എച്ച് ഒ ശശികുമാർ, സബ്ബ് ഇൻസ്‌പെക്ടർ പ്രമോദ് .ബി , എ.എസ്.ഐ .ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ഹോം ഗാർഡ് രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.