പൊന്നാനി: പൊന്നാനി ഖാദി ഭവനിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി.30% റിബേറ്റ് ഏർപ്പെടുത്തിയാണ് മേള. ഈ മാസം 28 വരെ യാണ് മേള നടക്കുക. കോട്ടൺ തുണിത്തരങ്ങൾ, ബെഡ് ഷീറ്റ്, വിവിധ തരം ദോത്തികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ റിബേറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഓണം പ്രമാണിച്ചു നടത്തുന്ന സമ്മാന പദ്ധതിയിൽ ഓരോ ആയിരം രൂപ പർച്ചേസിനും സമ്മാന കൂപ്പൺ നൽകും. മെഗാ സമ്മാനമായി ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, സ്വർണ നാണയങ്ങൾ എന്നിവയാണ് വിതര ണം ചെയ്യുന്നത്. ആഴ്ചയിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകുന്നുണ്ട്.
ഖാദി മേള മുൻ എം.പി. സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആദ്യ വിൽപ്പന എറ്റ് വാങ്ങി.ഖാദി ഭവൻ മാനേജർ വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി പി. വിശ്വൻ മുഖ്യാഥിതിയായിരുന്നു.