ദുബായ്: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.റാസൽഖൈമ, ഫുജൈറ മുതൽ അബുദാബി വരെ മിക്ക എമിറേറ്റുകളുടെയും കിഴക്കൻ മേഖലയിൽ കനത്തമഴയാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ ദുബായ്, അൽഐൻ, ഷാർജ, ഫുജൈറ എന്നീ നഗരങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അപകട സാധ്യത കണക്കിലെടുത്ത് പ്രാദേശിക അതോറിറ്റികൾ പുറപ്പെടുവിക്കുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കാനും എൻസിഎം അഭ്യർഥിച്ചു.