കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു.കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു. 63 വയസായിരുന്നു.കേരള മാപ്പിളകലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെൻ്റ് അവാര്‍ഡ്, മാപ്പിള കലാരത്നം അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്-ചെറുപെണ്ണ് ദമ്പതികളുടെ മകളായി ജനിച്ച വിളയില്‍ വത്സല പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന് വിഎം കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.
ഹസ്ബീ റബ്ബി, ഹജ്ജിൻ്റെ രാവില്‍, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെൻ്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമിന്ന, മക്കത്ത് പോണോരെ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്.
പിടി അബ്ദുറഹ്മാൻ രചിച്ചു എംഎസ് വിശ്വനാഥൻ്റെ സംഗീതത്തിൽ ദ്യമായി സിനിമയിൽ പാടി. ‘മുഹമ്മദ് മുസ്തഫ’ എന്ന സിനിമയിൽ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.