സഭ ആചാരങ്ങൾ പാലിക്കാത്ത കമ്മ്യൂണിസ്റ്റായ ജെയ്ക്ക് സഭയുടെ മകനോ? ഓർത്തഡോക്‌സ് സഭയിൽ ഭിന്നത

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ചതിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത.കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് മുൻ വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോൺ .ജെയ്ക്ക് വിശ്വാസിയല്ലെന്നും ഒരു പള്ളിയിലും അംഗത്വവുമില്ലെന്നും ഫാ. എംഒ ജോണ്‍ പറഞ്ഞു.

ജെയ്ക്ക് വിശ്വാസിയല്ലെന്നും ഒരു പള്ളിയിലും അംഗത്വവുമില്ലെന്നും ഫാ. എംഒ ജോണ്‍ പറഞ്ഞു. ജെയ്ക്കിന്റെ വിവാഹം അടക്കം പള്ളിയിൽ വെച്ചല്ല നടന്നത്. തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.വിവാഹം ഉൾപ്പടെ സഭ ആചാര പ്രകാരമല്ല ജെയ്‌ക് നടത്തിയതെന്നും ഒരു വിഭാഗം അൽമായരും വൈദികരും അഭിപ്രായപ്പെട്ടു.

ചാണ്ടി ഉമ്മൻ ഓർത്തഡോക്സ് പക്ഷത്തെ ആളാണ്, ജെയ്ക്ക് മറുപക്ഷത്തെ ആളും. തങ്ങളെ സംബന്ധിച്ച് ജെയ്ക്കും ചാണ്ടി ഉമ്മനും മലങ്കര സഭയുടെ അംഗങ്ങളാണ്. പ്രത്യശാസ്ത്രപ്രകാരം ജെയ്ക്ക് അംഗമാണോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. വേറൊരു പ്രത്യയശാസ്ത്രത്തില്‍ പോകുന്നൊരാളാണ് അദ്ദേഹം. യാക്കോബായ, ഓര്‍ത്തഡോക്‌സ് എന്നുള്ളതല്ല, മലങ്കര സഭ എന്നൊന്നേയുള്ളൂ എന്ന് കോടതി പറഞ്ഞിരിക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുകയുള്ളൂ. എന്നായിരുന്നു കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞത്.