നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിന് സംഘ് പരിവാറിന്റെ വധഭീഷണി.24 മണിക്കൂറിനകം ശവമഞ്ചം വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് സന്തോഷ് കര്താ ഭീഷണി മുഴക്കിയിരിക്കുന്നത്.സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞ മറുപടിയില്‍ പ്രകോപിതനായാണ് സംഘ് പരിവാര്‍ നേതാവ് സന്തോഷ് കര്താലിന്റെ വധഭീഷണി .
വിഷയത്തില്‍ അന്വേഷണ സംഘത്തിന് എന്തെങ്കിലും താല്പര്യമുണ്ടെങ്കില് ബന്ധപ്പെട്ട പുരോഹിതനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രകാശ് രാജ് അഭിമുഖത്തില്‍ ആവശ്യപ്പെട്ടതാണ് സംഘ് പരിവാര്‍ നേതാവിനെ പ്രകോപിച്ചിരിക്കുന്നത്.പ്രകാശ് രാജ് മതനേതാക്കളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അല്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ശവമഞ്ചം വീടിന് മുന്നിലുണ്ടാകുമെന്നും സന്തോഷ് കര്‍താല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്ക് അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് പ്രകാശ് രാജ് ടാഗ് ചെയ്തിട്ടുണ്ട്.