സ്വന്തമായി ഭൂമിയോ, വീടോ ഇല്ല,ശമ്പളം 25000 രൂപ, ചാണ്ടി ഉമ്മൻറെസ്വത്ത് വിവരങ്ങൾ പുറത്ത്.

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻറെ സ്വത്ത് വിവരങ്ങൾ പുറത്ത്.. 25000 രൂപ വരുമാനം. അഭിഭാഷകൻ എന്ന നിലയിൽ ലഭിക്കുന്ന ശമ്പളമാണിത്. കയ്യിലുള്ളത് 15000 രൂപ . കാനറാ ബാങ്ക് വഴുതക്കാട് ബാങ്കിലെ സേവിങ്ങ്സ് അക്കൗണ്ടിൽ 22,628 രൂപയും ഇവിടെ തന്നെ സ്ഥിര നിക്ഷേപമായി 14 ലക്ഷം രൂപയും എസ്ബിഐ തിരുവനന്തപുരം ശാഖയിൽ 1,22,417 ഉം, മറ്റൊരു അക്കൗണ്ടിൽ 23,515 രൂപയും ഉണ്ട്. ചാണ്ടി ഉമ്മൻറെ തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലെ വിവരങ്ങളാണിത്.

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എസ്ബിഐ ശാഖയിൽ 145 രൂപയും, പുതുപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ 4,894 രൂപയും പനമ്പിള്ളി നഗർ ധനലക്ഷ്മി ബാങ്ക് ശാഖയിൽ ഉമ്മൻ കൃഷ്ണ അസ്സോസിയേറ്റ്സിൻറെ പേരിൽ 10,000 രൂപയുമുണ്ട്. 15,98,600 രൂപയാണ് നിക്ഷേപങ്ങളായി ആകെയുള്ളത്. കാനറബാങ്കിൽ തന്നെ ചാണ്ടി ഉമ്മന് 12,72,579 രൂപയുടെ കടവും ഉണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു.സ്വന്തമായി ഭൂമിയോ, വീടോ ഒന്നും തന്നെയില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.