ക്രൂരയായ ബേബി സീരിയല്‍ കില്ലർ പോലീസിന്റെ പിടിയിൽ

ലണ്ടന്‍: ഏഴു പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ലൂസി ലെറ്റ്ബി എന്ന നഴ്‌സ് പോലീസിന്റെ പിടിയിലായി.കുഞ്ഞുങ്ങളുടെ രക്തത്തിലും വയറിലും വായു കയറ്റിയാണ് ലൂസി കൊലപാതകങ്ങള്‍ നടത്തിയത്.ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വെച്ചാണ് കൊലപാതകവും കൊലപാതക ശ്രമവുംനടന്നത്.

2015 – 2016 കാലഘട്ടത്തില്‍ ഇത്തരത്തില്‍ 13 കുട്ടികളാണ് ലൂസിയുടെ ക്രൂരതയ്ക്ക് ഇരയായത്. കുട്ടികളുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ലൂസി നടത്തിയിരുന്നു.ഒരു കുഞ്ഞിനെ രക്തത്തില്‍ വായു നിറച്ച് കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസം തന്നെ തന്റെ സഹോദരനെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊലപ്പെടുത്താനും ലൂസി ശ്രമിച്ചെന്ന് സിഎന്‍ എൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ ക്രൂരയായ പിശാച്, എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല, ഞാനാണ് ഇതെല്ലാം ചെയ്ത പിശാച്’ തുടങ്ങിയ കുറിപ്പുകള്‍ ലൂസിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ചു.ലൂസി കൊലപ്പെടുത്തുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ലെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.

അമിതമായി പാലൂട്ടിയും ശാരീകമായി പീഡിപ്പിച്ചും ഇന്‍സുലിന്‍ കുത്തിവെച്ചുമെല്ലാം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 33കാരിയായ ലൂസി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ക്രൂരയായ ബേബി സീരിയല്‍ കില്ലറാണ്.