ജനപ്രിയ മോട്ടോർസൈക്കിൾ ലിവോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റൈലും സൗകര്യവും പെർഫോമൻസും സമന്വയിപ്പിച്ചാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഡ്രം, ഡിസ്ക് എന്നീ വേരിയന്റുകളിൽ ബൈക്ക് ലഭ്യമാകും.
എൻഹാൻസ്ഡ് സ്മാർട്ട് പവറുമായി വരുന്ന ഹോണ്ടയുടെ ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്ഐ എഞ്ചിൻ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് പുതിയ ലിവോയുടെ സവിശേഷത.കുതിച്ചുചാടാതെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന എസിജി സ്റ്റാർട്ടർ മോട്ടോറും സൈലന്റ് സ്റ്റാർട്ട്, ഒപ്റ്റിമൽ മൈലേജ്, മലിനീകരണം കുറയ്ക്കാനായി പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ തുടങ്ങിയ സവിശേഷതകൾ ഇഎസ്പിയിൽ ഉൾപ്പെടുന്നു.
ഡ്രം വേരിയന്റിന് 78,500 രൂപയും എക്സ് ഷോറൂം വില. ഡിസ്ക് വേരിയന്റിന് 82,500 രൂപയുമാണ് എക്സ്-ഷോറൂം വില. എഞ്ചിൻ താപനില പരമാവധി നിലനിർത്തിക്കൊണ്ട് പവർ ഔട്ട്പുട്ടും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഓഫ്സെറ്റ് സിലിണ്ടർ, റോളർ റോക്കർ ആം എന്നിവ പോലുള്ള നിരവധി സവിശേഷതകളും ഹോണ്ട ലിവോ മോട്ടോർസൈക്കിളിൽ കമ്പനി നൽകിയിട്ടുണ്ട്.റൈഡുകൾ സൗകര്യപ്രദമാക്കാൻ ഒരു സംയോജിത എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച് ,പഞ്ചർ അപകടസാധ്യത കുറയ്ക്കുന്നതിന് ട്യൂബ്ലെസ് ടയറുകൾ , ബ്രേക്കിങ് പെർഫോമൻസ് വർധിപ്പിക്കുന്ന കോംബി-ബ്രേക്ക് സിസ്റ്റം,അഡ്ജസ്റ്റ്മെന്റിനും അറ്റകുറ്റപ്പണികൾ കുറയ്ക്കാനുമായി സീൽ ചെയിൻ,സുഗമമായ റൈഡുകൾക്കായി ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷനും ദീർഘദൂര യാത്രയ്ക്ക് സൌകര്യം നൽകുന്ന സീറ്റും ഈ ബൈക്കിൽ ഹോണ്ട നൽകിയിട്ടുണ്ട്.
ആകർഷകമായ ഫ്രണ്ട് വിസർ ഡിസൈൻ, ശ്രദ്ധേയമായ ഗ്രാഫിക്സ്, ബോൾഡ് ടാങ്ക് ഡിസൈൻ, ആകർഷകമായ ടെയിൽ ലാമ്പ് കൂടാതെ 10 വർഷത്തെ പ്രത്യേക വാറന്റി പാക്കേജും കമ്പനി നൽകുന്നുണ്ട്. വാഹനം സർവീസ് ചെയ്യുന്നതിനുള്ള ശരിയായ ഇടവേളകൾ റൈഡർമാരെ അറിയിക്കുന്നതിനുള്ള ഒരു സർവീസ് ഡ്യൂ ഇൻഡിക്കേറ്ററും ഹോണ്ട ലിവോയിലുണ്ട്.