പുതുപ്പള്ളിയിൽ 10 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടോടെ നടക്കുന്നതിനിടയിൽ മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വൻ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് 1634.63 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം ഏകദേശം 5,15,353.50 രൂപയാണ്.

6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എംഡിഎംഎ, ഒന്‍പത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കള്‍, 12 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 48 പാക്കറ്റ് ഹാന്‍സ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.