തിരുവനന്തപുരം: ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ ഈ റോഡുകളിൽ നിന്ന് പൂർണമായും നിരോധിക്കണം. അപകടങ്ങൾ വർധിക്കുന്നതിനാൽ ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന കരട് നിർദേശം ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സർക്കാരിന് കൈമാറി.
ദേശീയ പാതയിലെ അപകടങ്ങൾ കുറയ്ക്കാൻ സർവീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങൾ അനുവദിച്ചാൽ മതിയെന്ന ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നിലപാട് വ്യാപക എതിർപ്പിന് കാരണമായേക്കും. സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ നിർദേശം നടപ്പാക്കാൻ സാധിക്കൂ.സംസ്ഥാനത്തെ പാതകളിൽ അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാർ ആണെന്നതാണ് യാഥാർഥ്യം.
ദേശിയപാത നിർമാണം പൂർത്തിയാകുമ്പോൾ വലിയ വാഹനങ്ങൾക്ക് ഇതിലൂടെ നൂറു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അപ്പോൾ 60 കിലോമീറ്റർ സ്പീഡിലുള്ള ഇരുചക്രവാഹനം വന്നാൽ മറ്റ് വാഹനങ്ങളുടെ വേത കുറയുന്നതിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നിർദേശങ്ങളിലുള്ളത്.