സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച ക്രിമിനൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ കേസ്

ഉത്തര്‍പ്രദേശ് : സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട്  അടിപ്പിച്ച സംഭവത്തില്‍ ക്രിമിനൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുസഫര്‍നഗര്‍ പോലീസാണ് ക്രിമിനൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേഹ പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക തന്റെ വിദ്യാർത്ഥികളോട് സഹപാഠിയെ അടിക്കാൻ ആവശ്യപ്പെടുന്നതും മറ്റ് കുട്ടികൾ അടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, കുറ്റാരോപിതയായ അധ്യാപിക തൃപ്തി ത്യാഗിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.