.കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 44 കോടിരൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി. ഷൂസിലും ബാഗിലും ഒളിപ്പിച്ചു ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്ന് എത്തിയ യുപി സ്വദേശിയാണ് അറസ്റ്റിലായത്. മൂന്ന് കിലോ കൊക്കെയിനും 1.29 കിലോ ഹെറോയിനും ആണ് പിടികൂടിയത്.
കെനിയയിലെ നെയ്റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ് കുമാര്‍ ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയാണ്. ഷാർജയിൽ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ എത്തിയത്. വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.