ന്യൂഡൽഹി: യാത്രക്കാർ കുറവുള്ള റിസർവ്വ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ.യാത്രക്കാർ കുറവുള്ള ജനറൽ സ്ലീപ്പർ ക്ലാസ് കോച്ചുകളെ അൺറിസർവ്ഡ് കോച്ചുകളാക്കുകയെന്ന നിർദേശമാണ് റെയിൽവേ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. റിസർവ്വ് സ്ലീപ്പർ കോച്ചുകളിൽ തിരക്കുകുറവുള്ള ട്രെയിനുകൾ കണ്ടെത്താൻ മന്ത്രാലയം സോണൽ അധികൃതർക്ക് നിർദേശം നൽകി.
പകൽ സമയങ്ങളിൽ വളരെ കുറഞ്ഞ ആളുകളുള്ളതോ ഡിമാൻഡ് കുറവുള്ളതോ ആയ ട്രെയിനുകളിലാകും ഈ മാറ്റം നടപ്പിലാക്കുക. പുതിയ നീക്കത്തിലൂടെ ജനറൽ കോച്ചിലെ തിരക്ക് കുറക്കുന്നതിനൊപ്പെ റെയിൽവേയുടെ വരുമാനവും കൂട്ടാമെന്നാണ് പ്രതീക്ഷ.എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾവരെയും ടു ടയർ എസിയിൽ 48 മുതൽ 54 ബെർത്തുകൾ വരെയും ത്രീ ടയർ എസി കോച്ചിൽ ഇത് 64 മുതൽ 72 ബർത്തുകൾ വരെയുമാണ് നിലവിലുള്ളത്.
പുതിയ തീരുമാനപ്രകാരം ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ പകൽ യാത്രക്കാർക്ക് അത് വളരെയധികം ഗുണം ചെയ്യും.കൂടുതൽ ത്രീ-ടയർ എസി കോച്ചുകൾ ഉൾക്കൊള്ളുന്നതിനായി റെയിൽവേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നതാണ് ജനറൽ കോച്ചുകളിലെ തിരക്കിന് പിന്നിലെ ഒരു കാരണം’ മുൻ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു