ന്യൂഡൽഹി : ലോകാരോഗ്യ സംഘടന (WHO) കണക്കാക്കുന്ന നിശ്ചിത പരിധിക്ക് മുകളിലാണ് പ്രദേശത്തെ മലിനീകരണം എങ്കില്‍ അത് ആ പ്രദേശത്തെ ആളുകളുടെ ആയുസിനെ സാരമായി ബാധിക്കും. ഡല്‍ഹിയിലെ മലിനീകരണ തോത് കുറയുന്നില്ല എങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസ് 11.9 വർഷം കുറയും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയാണെന്നാണ് കണ്ടെത്തൽ.മലിനീകരണം സംബന്ധിച്ച ലോകാരോഗ്യ സംഘടന കണക്കാക്കുന്ന നിശ്ചിത പരിധിക്ക് മുകളിലുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയിലെ 1.3 ബില്യൺ ആളുകളും താമസിക്കുന്നതെന്നാണ് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (AQLI) പറയുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് ഒരു ദേശത്തിന്റെ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞു മലിനീകരണ തോതുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ഡൽഹി. നിലവിലെ മലിനീകരണം തുടര്‍ന്നും നിലനിൽക്കുകയാണ് എങ്കില്‍ രാജ്യത്തെ 18 ദശലക്ഷം നിവാസികളുടെ ആയുർദൈർഘ്യം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശിത പരിധിയെ അപേക്ഷിച്ച് ശരാശരി 11.9 വർഷവും ആപേക്ഷികമായി 8.5 വർഷവും കുറയുമെന്ന് പഠനത്തില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് വടക്കേ ഇന്ത്യയിലാണ്. അന്തരീക്ഷ മലിനീകരണം ഇതേ നില തുടര്‍ന്നാല്‍ ഏകദേശം 52 കോടി 12 ലക്ഷം ആളുകളുടെ അല്ലെങ്കിൽ രാജ്യത്തെ ജനസംഖ്യയുടെ 38.9% ആളുകളുടെ ആയുസ്സ് ശരാശരി എട്ട് വർഷം കുറയും.ആഗോള തലത്തിലുള്ള വായു മലിനീകരണത്തിന്റെ മുക്കാൽ ഭാഗവും ബംഗ്ലദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളില്‍ പ്രകടമാണ് എന്നാണ് പഠനം കാണിക്കുന്നത്