ന്യൂഡൽഹി: പ്രത്യേക പാർലമന്റ് സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ.പാർലമെന്റിന്റെ പ്രത്യേക സമ്മേളനം (17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവും) സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കും.കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്.
തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.ലോക്സഭാ
പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനാണ് സമ്മേളനം ചേരുന്നതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.