ജയ്പൂർ :രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് ആദിവാസി യുവതിയെ മർദ്ധിച്ചു നഗ്നയാക്കി റോഡിലൂടെ നടത്തിച്ചു രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ ഇന്നലെ രാത്രി ഭർത്താവും ബന്ധുക്കളും ചേർന്ന് 21കാരിയായ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നഗ്നയാക്കി നടത്തിച്ചത്.സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. എട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നിടത്തു നിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ” കുടുംബ പ്രശ്നങ്ങളുടെ പേരിൽ യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽ ഇത്തരത്തിലുള്ള ക്രിമിനലുകൾക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകും”. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.