കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും. മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോ നടത്തുന്നുണ്ട്.ഉച്ചയ്ക്ക് 12 മണിക്ക് തോട്ടക്കാട് നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ ആരംഭിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.
വിജയ പ്രതീക്ഷയിലാണ് സ്ഥാനാർഥികളെല്ലാം.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 11 മണിക്ക് മാധ്യമങ്ങളെ കാണും.