ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തുറന്നുകാട്ടിയത് തെറ്റോ? മന്ത്രി എം.ബി.രാജേഷ്

പാലക്കാട്: നടൻ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമല്ല എന്നത് ഏറ്റവും സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി.പ്രസാദും രാജീവും കേട്ടതും അതിനോടു പ്രതികരിച്ചതും.ജയസൂര്യയ്‌ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കു പോലും മന്ത്രിമാർ പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയമായി മാത്രമാണ് മറുപടി നൽകിയതെന്നും മന്ത്രി എം.ബി.രാജേഷ്.

രണ്ടു മന്ത്രിമാർ ഇരിക്കെ അദ്ദേഹം വസ്തുനിഷ്ഠമല്ലാത്ത കാര്യം പറഞ്ഞു. അതു വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തുറന്നുകാട്ടി. അതിന് ഞങ്ങളോട് അരിശപ്പെട്ടിട്ടു കാര്യമില്ല. പറയുമ്പോൾ വസ്തുനിഷ്ഠമായിട്ടു വേണ്ടേ പറയാൻ,ഉത്തർപ്രദേശിൽ മന്ത്രിയെ ചോദ്യം ചെയ്തയാൾക്ക് തല്ലു കിട്ടിയ അനുഭവമുണ്ട്. നെൽ കർഷകർക്കു വേണ്ടി പൊതുസമൂഹത്തിൽ പ്രതികരിച്ച ജയസൂര്യയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ 637 കോടി രൂപ കുടിശിക നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേന്ദ്രം നൽകേണ്ട പണം നമ്മൾ വായ്പയെടുത്ത് അഡ്വാൻസ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഇവിടെ ചർച്ചയായോ? അതൊരു ചർച്ചാ വിഷയമാകാത്തത് എന്തുകൊണ്ടാണ്? കേന്ദ്രം 637 കോടി രൂപ കുടിശിക നൽകാനുണ്ടെന്നത് നിങ്ങൾ എന്തുകൊണ്ട് ചർച്ചയാക്കുന്നില്ല?ഏതെങ്കിലും സിനിമാ താരങ്ങൾ കാര്യമറിയാതെ എന്തെങ്കിലും പറഞ്ഞാൽ അതല്ലേ ചർച്ചയാകുന്നത്?

ആദ്യ കൃഷ്ണ പ്രസാദിന്റെ കാര്യം പറഞ്ഞ താരം മന്ത്രി പൈസ കൊടുത്തതിന്റെ രേഖയെടുത്ത് കാണിച്ചപ്പോൾ കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന് പറഞ്ഞു . താളവട്ടം എന്ന സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങി എന്നുപറഞ്ഞ് ചാടി നടക്കുന്നില്ലേ. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോൾ, ഇപ്പോൾ സമാധാനമായി എന്നു പറയും. കുറച്ചുകഴിഞ്ഞ്, താൻ വിഴുങ്ങിയത് കറുത്ത കുതിരയെയല്ല, വെളുത്ത കുതിരയെയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാൻ തുടങ്ങും. അതുപോലെയാണ് ഇവിടെയും. അപ്പപ്പോൾ തരാതരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപെടുത്തി.

ഈ കാപട്യം മാന്യമായ രീതിയിൽ തങ്ങൾ തുറന്നുകാട്ടുമെന്നും . അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.നടൻ ജോജുവിനോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത് അങ്ങനെയാണോയെന്നും മന്ത്രി കുറ്റപ്പെടുത്തി