ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് കമ്മിറ്റി വിപുലമായ ചർച്ചകൾ നടത്തും.
സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ പൗരന്‍മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.. അടുത്ത വര്‍ഷം നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അവയെല്ലാം തള്ളിക്കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം. ചില സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഠാക്കൂര്‍ പറഞ്ഞു.