നടി നവ്യ നായരുമായി ഡേറ്റിംഗ്,പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തി.ഇഡി കുറ്റപത്രം

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രം .നവ്യാ നായർ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കി.

സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണാഭരണം സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറയുന്നു. നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നും സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ പറഞ്ഞു.

നവ്യയെ കാണാൻ കൊച്ചിയിലെത്തിയിട്ടില്ല.ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദർശിക്കാൻ പലതവണ കൊച്ചിയിൽ എത്തിയിരുന്നു. നവ്യാ നായർ തന്റെ അടുത്ത സുഹൃത്താണ്.നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പ്രസ്താവനയിൽ പറയുന്നു.ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ഇഡി വ്യക്തമാക്കി.

സച്ചിന്‍ സാവന്തിൽ നിന്ന് ഒരു സമ്മാനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും സച്ചിനെ പഴയ അയൽക്കാരനായിട്ടാണ് തനിക്ക് അറിയാവുന്നതെന്നും നവ്യാ നായരുടെ ഭർത്താവ് സന്തോഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു.