25 വർഷം ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഒരിക്കലും ഒരു പടി പോലും മുന്നോട്ട് വയ്ക്കാത്ത വ്യക്തിയായിരുന്നു മൈക്കൽ ജാക്സൺ. മുടി മുതൽ കാൽവിരലുകൾ വരെ ദിവസേന പരിശോധിക്കുന്ന 12 ഡോക്ടർമാർ അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
കഴിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഭക്ഷണം എല്ലായ്പ്പോഴും ലബോറട്ടറിയിൽ പരിശോധിച്ചു.
വ്യായാമവും മറ്റു ശരീര സംരക്ഷണവും നോക്കാൻ 15 പേരെ കൂടി നിയമിച്ചു.ഓക്സിജന്റെ അളവ് നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയോട് കൂടിയ കിടക്കയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.തന്റെ അവയവങ്ങൾക്ക് എന്തേലും കേടുപറ്റിയാൽ ഞൊടിയിടയിൽ ശസ്ത്രക്രിയക്കായി അവയവ ദാതാക്കളെ തയ്യാറാക്കി വച്ചിരുന്നു.
150 വർഷം ജീവിക്കുക എന്ന സ്വപ്നവുമായി മുന്നോട്ട് പോവുകയായിരുന്ന മ്അദ്ദേഹം പരാജയപെട്ടു.2009 ജൂൺ 25 ന്, അമ്പതാം വയസ്സിൽ, അദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തനം നിർത്തി.ആ 12 ഡോക്ടർമാരുടെ നിരന്തരമായ ശ്രമം വിഫലമായി…ലോസ് ഏഞ്ചൽസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംയുക്ത പരിശ്രമത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല.ജാക്സൺ മരണത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചെങ്കിലും മരണം അദ്ദേഹത്തെ വെല്ലുവിളിച്ചു.
അദ്ദേഹം മരിച്ച ദിവസം, അതായത്. 25 ജൂൺ ’09 ന്, 3.15 ന്, വിക്കിപീഡിയ, ട്വിറ്റർ, AOL യുടെ ലൈവ് സന്ദേശവാഹകർ ജോലി നിർത്തി. ദശലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് ഗൂഗിളിൽ മൈക്കൽ ജാക്സനെ തിരഞ്ഞു.ജാക്സന്റെ അവസാന യാത്ര 25 ദശലക്ഷം ആളുകൾ തത്സമയം കണ്ടു, ഇത് ഇന്നു വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ തത്സമയ സംപ്രേഷണമാണ്.