തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ 3 മണിയോടെ പ്ലസ് ടു വിദ്യാർത്ഥിനിയായ മീരയെ (16) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയപ്പടുന്നു.വിജയ് ആന്റണിയുടെ പുതിയ ചിത്രം രത്തം റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് താരത്തെ തേടി ദുഃഖവാർത്ത എത്തിയത്.
ഫാത്തിമ വിജയ് ആന്റണിയാണ് ഭാര്യ. മീരയെ കൂടാതെ ലാറ എന്ന ഒരുമകൾ കൂടി ദമ്പതികൾക്കുണ്ട്.സംഗീത സംവിധാനത്തിൽ നിന്നും നിർമാതാവ്, അഭിനേതാവ്, ഗാനരചന, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ മേഖലകളിലും വിജയ് ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്.