തിരുവനന്തപുരം : കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. സർവീസ് ഈ മാസം 24 ഞായറാഴ്ച തുടങ്ങും.ചെന്നൈയിൽ നിന്ന് പുലർച്ചെയോടെ ട്രെയിൻ കൊച്ചുവേളിയിലെത്തി.തിരുവനന്തപുരം -കാസർഗോഡ് റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക.
ആഴ്ചയിൽ ആറു ദിവസം സര്‍വീസ് നടത്തുന്ന ട്രെയിൻ കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും.വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര രാത്രി 11.55ന് കാസർഗോഡ് അവസാനിപ്പിക്കും. ആലപ്പുഴ വഴിയായിരിക്കും സർവീസ്.
രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർഗോഡ് (11.55).