കൊല്ലം: രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈൻ എന്നയാളെ കടയ്ക്കലിൽ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി.മർദ്ധിച്ചതിനു ശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്നെഴുതിയതായും ഷൈൻ പൊലീസിൽ പരാതി നൽകി.
ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാണ് തന്റെ വീടിന് 400 മീറ്റർ അകലെയുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് .തിങ്കളാഴ്ച വൈകിട്ട് പോയത്.വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.പിന്നീട് നാലുപേർ കൂടി എത്തി മർദിച്ചു. അതിനിടെ ചവിട്ടിവീഴ്ത്തുകയും പിന്നിൽ എന്തോ എഴുതുകയും ചെയ്തതായി ഷൈൻ പറയുന്നു.
എന്താണ് എഴുതിയതെന്ന് അപ്പോൾ മനസിലായില്ല. തന്നെ മർദ്ദിച്ചശേഷം സംഘം അവിടെനിന്ന് പോയി.ഇതിനുശേഷം വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് താൻ വീട്ടിലേക്ക് പോയതെന്നും ഷൈൻ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പിഎഫ്ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും ഷൈൻ പറഞ്ഞു.കഴിഞ്ഞ ദിവസം നാട്ടിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്കു ശേഷമാണ് സംഭവമെന്ന് ഷൈൻ പറയുന്നു.ഷൈനിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു