പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി സനലിനെ പന്തളം പോലീസ് പിടികൂടി.പെൺകുട്ടിയെ രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിൽ വെച്ച് നിരന്തര പീഡനത്തിനിരയാക്കിയതായാണ് മൊഴി.
രണ്ടു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സനല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് പെണ്‍കുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ സ്വര്‍ണവും പണവും പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.
ദ്ര്യശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയ പ്രതി വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ പെൺകുട്ടി എതിർത്ത തിനെ തുടർന്ന് ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതിനെ തുടർന്നാണ് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി പോലീസ് തന്നെ പിന്തുടരുണ്ടെന്ന് മനസിലാക്കി കുളത്തൂപ്പുഴ വനമേഖലയിലെ ഉള്‍ക്കാട്ടിലേക്ക് ഒളിവില്‍ പോകുകയിരുന്നു.
പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പോലീസ് തന്നെത്തിരക്കി കാട്ടിനുള്ളിൽ എത്തിയെന്നറിഞ്ഞു പ്രതി നിബിഢ വനത്തിനുള്ളില്‍ ഒളിക്കുകയായിരുന്നു.പിന്നീട് ഉള്‍വനത്തില്‍ നിന്നും പുറത്തെത്തി തന്റെ വാടക വീട്ടിലെത്തിയ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.
പ്രതി സനലിനെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു