ഒരു ഹെര്‍ബല്‍ ജ്യൂസ്, ഇത് ഷുഗര്‍ കുറയ്ക്കും കൂടെ കൊളസ്ട്രോളും

ഷുഗര്‍ കുറയ്ക്കാന്‍ ഒരു ഹെര്‍ബല്‍ ജ്യൂസ്, ഷുഗറും കൊളസ്ട്രോളും എല്ലാ കാലത്തും മനുഷ്യന് ശത്രു തന്നെയാണ്,ഒരിക്കൽ പിടിപെട്ടാൽ വളരെ എളുപ്പമൊന്നും മോചനമുണ്ടാവില്ല.എന്നാൽ ചില നാടൻ ചേരുവകൾ പ്രമേഹത്തെയും കൊളസ്ട്രോളിനേയും കുറയ്ക്കാൻ സഹായിക്കും,അങ്ങനെയുള്ള ഒരു നാടൻ കൂട്ട് ആണ് ഇവിടെ പറയുന്നത്.

ഇതിനായി വേണ്ടത് സെലറി, കറുവാപ്പട്ട, ചെറുനാരങ്ങ എന്നീ മൂന്ന് ചേരുവകളാണ്.ചെറുനാരങ്ങയും സെലറിയും ഏറെ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.കാസിയ എന്ന പേരില്‍ കറുവാപ്പട്ടയ്ക്ക് സമമായ കൃത്രിമ വസ്തു ഇന്ന് കടകളിൽ വില്കുന്നുണ്ട്. ഇത് ഗുണത്തേക്കാള്‍ ദോഷം വരുത്തും.കറുവാപ്പട്ട നല്ലത് നോക്കി വാങ്ങണം.ഇതിന് പൊതുവേ വില കൂടുതലാണ്.

സെലറി നല്ലതുപോലെ കഴുകി തണ്ടോട് കൂടി അല്‍പം വെളളം ചേര്‍ത്ത് അടിച്ചെടുക്കാം. ഇതിലേയ്ക്ക് നാരങ്ങ കുരു ഒഴിവാക്കി പിഴിഞ്ഞ് ചേര്‍ക്കാം.നല്ലത് പോലെ മൂടിക്കെട്ടി ഡബിള്‍ ബോയില്‍ ചെയ്യണം.മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച് അതില്‍ ഈ ജ്യൂസുള്ള പാത്രം ഇറക്കി വച്ച് ആ വെളളം തിളച്ച് അല്‍പം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ഈ ജ്യൂസിലേയ്ക്ക് 2 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ത്തിളക്കാം. ഇത് ഫ്രീഡ്ജില്‍ സൂക്ഷിച്ച് വച്ച് രാവിലെ വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ വീതം  ദിവസവും  കഴിയ്ക്കാം.