ന്യൂഡൽഹി : ബോളിവുഡ് താരം വഹീദാ റഹ്മാൻ ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടി.ആജീവനാന്ത സംഭാവനയ്ക്കാണ് പുരസ്കാരം.വാർത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ പുരസ്കാര പ്രഖ്യാപനം നടത്തി. തമിഴ്നാട്ടിൽ ജനിച്ച് , തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വഹീദാ റഹ്മാൻ ബോളിവുഡിലെ പേരെടുത്ത താരമായിരുന്നു.
90 ചിത്രങ്ങളിൽ വേഷമിട്ട വഹീദ റഹ്മാൻ
‘രേഷ്മ ആൻഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്മാൻ നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. 1972 ൽ പത്മശ്രീ 2011ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി വഹീദാ റഹ്മാനെ ആദരിച്ചു