വീട്ടമ്മയുടെ മരണത്തിൽ സോഷ്യൽ മീഡിയാ സുഹൃത്ത് അറസ്റ്റിൽ

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെ (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തു. കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39)യെ കഴിഞ്ഞ 19 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ് എടുത്തത്.സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റി.