ഏഴുമാസം പ്രായമുള്ള കുട്ടി എല്‍ഇഡി ബള്‍ബ് വിഴുങ്ങി

കൊച്ചി: ഏഴുമാസം പ്രായമുള്ള കുട്ടി എല്‍ഇഡി ബള്‍ബ് വിഴുങ്ങി.കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നും എൽഇഡി ബൾബ് വിജയകരമായി നീക്കം ചെയ്തു. കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയതിൽ ശ്വാസകോശത്തിന്റെ താഴെയായി എന്തോ വസ്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ വിദഗ്ധ ചികിത്സക്ക് നിർദ്ദേശിക്കുകയായിരുന്നു.

എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിൽ വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കണ്ടെത്തി.ഏതെങ്കിലും കളിപ്പാട്ടത്തിൽ നിന്നും കുഞ്ഞ് ബള്‍ബ് വിഴുങ്ങിയതാവാം എന്നാണ് നിഗമനം.