തിരുവനന്തപുരം : തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമാ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി.ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ സ്വീകരിച്ചു.പത്ത് ദിവസത്തെ ഷൂട്ടിനായാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്.
രജനികാന്തിനെ കാണാനായി നിരവധി ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. ആര്‍ത്തുവിളിച്ച ആരാധകരെ നോക്കി കൈകൂപ്പി വണക്കം പറഞ്ഞു താരം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന തലൈവര്‍ 170 ടി.ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം.