ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഡബിള്‍ മെഡല്‍. ലോക ഒന്നാം നമ്പര്‍ താരവും ഈ ഇനത്തിലെ നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടിയപ്പോള്‍, ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജന വെള്ളിമെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയും സ്വന്തമാക്കിയാണ് കിഷോര്‍ കുമാര്‍ ജന ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്നു മടങ്ങുന്നത്.
പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘം ഇന്ത്യക്കായി സ്വര്‍ണം നേടി.നാലാം ശ്രമത്തില്‍ 88. 88 ദൂരം എറിഞ്ഞിട്ട പ്രകടനമാണ് നീരജിനെ സ്വര്‍ണ മെഡലിന് അര്‍ഹനക്കിയത്. 87.54 മീറ്റര്‍ ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ പിന്നാലെ എത്തിയെങ്കിലും നീരജിന്‍റെ പ്രകടനത്തെ മറികടക്കാനായില്ല.കിഷോറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് 87.54 മീറ്റര്‍. ജപ്പാന്‍ താരത്തിനാണ് ഈ ഇനത്തില്‍ വെള്ളിമെഡല്‍.