തിരുവനന്തപുരം നാഷണൽ കോളേജിൽ കൗൺസിലിങ് സെന്റർ ആരംഭിച്ചു
തിരുവനന്തപുരം: ലോകമാനസിക ആരോഗ്യദിനാചരണത്തിന്റെ ഭാഗമായി നാഷണൽ കോളേജിൽ കൗൺസിലിങ് സെന്റർ ആരംഭിച്ചു. പ്രസിദ്ധ സൈക്കോളജിസ്റ്റും മുൻ ഐ.എം.ജി പ്രൊഫസറുമായ ഡോ.ചന്ദ്രപ്രസാദ് ശ്രീധർ കൗൺസിലിംഗ് സെന്ററും
“പോസിറ്റീവ് വൈബ്സ് ഫോർ പോസിറ്റീവ് കരിയർ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജീവിതത്തിന്റെ ഓരോഘട്ടത്തിലും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷണൽ കോളേജ് ഇൻസൈറ്റോ നാഷണലിന്റെ ഭാഗമായി സെന്റർ ഫോർ സോഷ്യൽ സയൻസും സൈക്കോളജി ഡിപ്പാർട്മെന്റും സംയുക്തമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൗൺസിലിംഗ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ വ്യക്തമാക്കി. ഡോ. മുഹമ്മദ് ഫാസിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ,ഉബൈദ്, ആഷിക്, സുരേഷ് കുമാർ എസ് എൻ, ചന്ദ്രമോഹൻ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ ഭവ്യ വി ബി നന്ദി രേഖപ്പെടുത്തി.