ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മനോഹർ സിങ് ഗില്ലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.86 വയസായിരുന്നു. ദക്ഷിണ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1996 ഡിസംബർ മുതർ 2001 ജൂണ്‍ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗിൽ സേവനമനുഷ്ഠിച്ചു. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു. ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗിൽ. കോൺഗ്രസ് അംഗമായി രാജ്യസഭയിൽ എത്തി. 2004 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ൽ യുപിഎ സർക്കാരിൽ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി.
2000ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.