മലയാളികൾളുടെ വർഷങ്ങളായുള്ള ശീലമാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ മുൻ നിര താര രാജാക്കന്മാരായി തിളങ്ങി നിൽക്കുന്ന ഇവർ വിജയപരാജയങ്ങൾ ഏറെ നേരിട്ടു.നാൽപ്പത്തി മൂന്ന് വർഷത്തിലധികമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ച ഞാൻ ഇനിയുള്ള കുറച്ചു നാൾ സ്വന്തമായി ജീവിച്ചോട്ടെയെന്ന് തിരക്കേറിയ ജീവിതത്തിൽ തനിക്ക് നഷ്ടപ്പെട്ട ജീവിതത്തെ കുറിച്ച് തിരിച്ചറിഞ്ഞ പ്രിയ നടൻ മോഹൻ ലാൽ പറയുന്നു.
” കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. ഒരു സിനിമകളിൽ നിന്ന് മറ്റു സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. പക്ഷെ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്.
നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്.ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി സിനിമകൾ കുറച്ച് കുടുംബത്തിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹം ഉണ്ട്
ഒരിക്കൽ ഭാര്യ സുചിത്രയുടെ ഒരു ഓര്മപെടുത്തലും എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര. എന്നിട്ട് എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്.
അങ്ങനെ ഞാൻ ആ ബാഗ് തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു ചെറിയ ഗിഫ്റ്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.” മോഹൻലാൽ പറയുന്നു.