ജോണിയുടെ അവസാന ചിത്രം മേപ്പടിയാൻ

തിരുവനന്തപുരം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാനി’ലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി.കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നൂറിലേറ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.