കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയോടൊപ്പം കൊല്ലം തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്ബൗണ്ടില്‍ ശ്രീലതി എന്ന വീട്ടിലായിരുന്നു യദു പരമേശ്വരൻ താമസിച്ചിരുന്നത്.കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടത് പിന്നീട് സുപ്രീം കോടതി ശരിവെച്ചിരുന്നു. ബിജു കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത്.യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു